ചേരുവകൾ
ഓയിൽ-2 ടേബിൾസ്പൂൺ
പട്ട, ഗ്രാമ്പു, ഏലയ്ക്ക -1+2+2
സവാള അരിഞ്ഞത്-1 വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
തക്കാളി അരിഞ്ഞത് -1 ചെറുത്
പച്ചമുളക് അരിഞ്ഞത് -4
മഞ്ഞൾപൊടി-അര ടീസ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
ചിക്കൻ മസാലപ്പൊടി-അര ടീസ്പൂൺ
കുരുമുളക് പൊടി-1 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/4 ടീസ്പൂൺ
എല്ലില്ലാത്ത ചിക്കൻ ചെറുതാക്കി മുറിച്ചത് -500 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
ജീരകശാല അരി-1 കപ്പ്
ചെറുപയർ പരിപ്പ്-1/4 കപ്പ്
വെള്ളം-3 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ – 3കപ്പ്
നെയ്യ് -2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി, കറിവേപ്പില -ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്
തയാറാക്കുന്ന വിധം
ചൂടായ കുക്കറിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് രണ്ട് മുതൽ 10 വരെ ചേരുവകൾ യഥാക്രമം വഴറ്റുക. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ഇതിലേക്കു നന്നായി കഴുകിയ ജീരകശാല (നേരിയരി) അരിയും ചെറുപയർ പരിപ്പും ചേർത്ത് കുക്കറിൽ അടച്ചു 10 മിനിറ്റ് കഞ്ഞി വേവിക്കുക. കുക്കറിന്റെ മൂടി മാറ്റി കഞ്ഞിയിൽ കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ചെറുതായി തിളപ്പിക്കുക.
ഇതേസമയം തന്നെ പാനിൽ നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി, കറിവേപ്പില ഫ്രൈ ചെയ്തെടുത്ത് കഞ്ഞിയിലേക്ക് ചേർക്കുക. ആവശ്യത്തിന് മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിച്ച് കഞ്ഞി ചൂടോടെ ഉപയോഗിക്കാം.