ച​ക്ക​ച്ചു​ള ബീ​ഫ് ക​ട്​​ല​റ്റ്

ചേ​രു​വ​ക​ൾ

ച​ക്ക​ച്ചു​ള : 15 എ​ണ്ണം
ച​ക്ക​ക്കു​രു : 15 എ​ണ്ണം
ബീ​ഫ് : 100 ഗ്രാം
​ഇ​ഞ്ചി : വ​ലി​യ ഒ​രു ക​ഷ​ണം
മു​ട്ട: 2 എ​ണ്ണം
പെ​പ്പ​ർ പൗ​ഡ​ർ : 2 ടീ. ​സ്പൂ​ൺ
മ​ഞ്ഞ​ൾ​പൊ​ടി : അ​ര ടീ. ​സ്പൂ​ൺ
ഗ​രം മ​സാ​ല: കാ​ൽ ടീ. ​സ്പൂ​ൺ
ബ്ര​ഡ്ക്രം​സ്: ആ​വ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല, ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
ഓ​യി​ൽ: ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ ചെ​റു​താ​യി മു​റി​ച്ച ബോ​ൺ​ലെ​സ് ബീ​ഫും എ​ല്ലാ പൊ​ടി​ക​ളും ക​റി​വേ​പ്പി​ല​യും തൊ​ലി​ക​ള​ഞ്ഞ് ചെ​റു​താ​യി മു​റി​ച്ച ച​ക്ക​ക്കു​രു​വും ഇ​ഞ്ചി ച​ത​ച്ച​തും ചേ​ർ​ത്ത് കൈ​കൊ​ണ്ട് ന​ന്നാ​യി മി​ക്സ് ചെ​യ്ത് പാ​ത്രം മൂ​ടി​വെ​ച്ച് വേ​വി​ക്കു​ക. മു​ക്കാ​ൽ ഭാ​ഗം വേ​വാ​കു​മ്പോ​ൾ ചെ​റു​താ​യി മു​റി​ച്ച ച​ക്ക​ച്ചു​ള​യും ചേ​ർ​ത്തി​ള​ക്കി വെ​ള്ളം ചേ​ർ​ക്കാ​തെ വേ​വി​ക്കു​ക.

ചൂ​ട് പോ​യ​തി​ന് ശേ​ഷം ത​വി​കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത് ചെ​റി​യ ഉ​രു​ള​ക​ളാ​യെ​ടു​ത്ത് ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ പ​ര​ത്തി എ​ഗ് ബീ​റ്റ് ചെ​യ്ത​തി​ൽ ഡി​പ് ചെ​യ്ത് ബ്ര​ഡ്ക്രം​സി​ൽ റോ​ൾ ചെ​യ്യു​ക. ഇ​ങ്ങ​നെ എ​ല്ലാം ചെ​യ്‌​ത ശേ​ഷം ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ക​ഴി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *