ചേരുവകൾ
മൈദ – 1 കപ്പ്
കൊക്കോപൗഡർ – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
ഉപ്പ് – 1/4 ടീസ്പൂൺ
ബേക്കിങ് സോഡ – 1/2 ടീസ്പൂൺ
ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
മുട്ട – 2 എണ്ണം
തൈര് – 1/4 കപ്പ്
സൺഫ്ലവർ ഓയിൽ – 1/4 കപ്പ്
ഇളം ചൂടുവെള്ളം – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു പൊടികൾ എല്ലാം അരിച്ചു ചേർക്കുക.
ഒരു വിസ്‌ക് അല്ലെങ്കിൽ സ്പാറ്റുല ഉപയോഗിച്ചു നന്നായി യോജിപ്പിക്കുക.
നടുവിൽ ഒരു കുഴി ഉണ്ടാക്കി മുട്ട, തൈര്, സൺഫ്ലവർ ഓയിൽ എന്നിവ ഓരോന്നായി ചേർത്തു ഇളക്കി യോജിപ്പിക്കുക. ഒരു വശത്തേക്കു മാത്രമായി ഇളക്കാൻ ശ്രദ്ധിക്കണം. അമിതമായി കലക്കരുത്.
ഈ മാവ് ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് അവ്നിൽ/ ഫ്രൈയിങ് പാനിൽ – 30 മുതൽ 40 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കാം. നന്നായി തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.