ചേരുവകൾ
മുട്ട – 3
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 2 (പൊടിയായി അരിഞ്ഞത്)
കാപ്‌സിക്കം – 1 ടേബിൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)
കാരറ്റ് – 1 ടേബിൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)
തക്കാളി – 1 ടേബിൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)
സവാള – 1 1/2 ടേബിൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)
ബട്ടർ – 2 ടീസ്പൂൺ
ചീസ് – 2 സ്‌ലൈസ്
ബ്രഡ് – 4 സ്‌ലൈസ്
തയാറാക്കുന്ന വിധം
മുട്ട മൂന്നും ഒരു ബൗളിൽ പൊട്ടിച്ചൊഴിച്ചു നന്നായി ബീറ്റ് ചെയ്യണം. അതുകഴിഞ്ഞ് ഉപ്പ്, പച്ചമുളക്, കാപ്സിക്കം, കാരറ്റ്, തക്കാളി, സവാള എന്നീ ചേരുവകൾ ചേർത്തു നന്നായി ബീറ്റ് ചെയ്യണം.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി പകുതി ബട്ടർ ചേർത്ത് ഉരുകി കഴിയുമ്പോൾ പകുതി മുട്ട മിശ്രിതം ഒഴിക്കുക. 2 ബ്രഡ് കഷ്ണങ്ങൾ പാനിലുള്ള മുട്ടയിൽ രണ്ട് സൈഡും ഡിപ് ചെയ്‌തു വയ്ക്കുക. മുട്ട വെന്തുകഴിയുമ്പോൾ മുട്ട ബ്രെഡിന്റെ കൂടെ മറിച്ചിടുക. ഒരു ബ്രഡ് സ്ലൈസിന്റെ മേലെ ചീസ് കഷ്ണം വയ്ക്കുക. ശേഷം ഒരു ബ്രഡ് കഷ്ണം ഓംലെറ്റിന്റെ കൂടെ മടക്കി സാൻവിച്ച് ആക്കുക. കുറച്ചു ബട്ടർ പുരട്ടി മറിച്ചിടുക. സാൻഡ്‌വിച്ച് കുറച്ചു മൊരിഞ്ഞു കഴിയുമ്പോൾ വാങ്ങി സെർവിങ് പ്ലേറ്റിലേക്കു മാറ്റാം. ഇതു പോലെ അടുത്ത സാൻവിച്ചും തയാറാക്കാം.
വളരെ എളുപ്പത്തിൽ ഒരു അടിപൊളി സാൻവിച്ച് റെഡി. ഇത് പകുതി മുറിച്ചു വിളമ്പാം. കുട്ടികൾക്കു വളരെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്. ഒന്നു ട്രൈ ചെയ്തുനോക്കൂ.