മുസംബിയും ആപ്പിളും കൊണ്ട് ഇതുപോലൊരു റിഫ്രഷിങ് ഡ്രിങ്ക് തയ്യാറാക്കാം

ചേരുവകൾ

മുസംബി – 2
ആപ്പിൾ – 1
പഞ്ചസാര – 1/2 കപ്പ്
പുതിനയില – ആവശ്യത്തിന്
ഇഞ്ചി – ഒരു കഷ്ണം
ഐസ് ക്യൂബ്സ് – 1/2 കപ്പ്
വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്കു മുസംബി അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്, ഇഞ്ചി, പുതിനയില, പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്തു കുറച്ചു ഐസ് ക്യൂബ്സ് കൂടെ ഇട്ടു തണുപ്പോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *