ചേരുവകൾ
ഇഡ്ഡലി മാവ് – 2 കപ്പ്
സവാള – ഒന്നര എണ്ണം
ഇഞ്ചി – 2 ഇഞ്ച്
പച്ചമുളക് – 4 എണ്ണം
ഉഴുന്നു പരിപ്പ് – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിയുക. വെളിച്ചെണ്ണ ഒരു ഫ്രൈയിങ് പാനിൽ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്നു പരിപ്പു ചേർക്കാം. ഇനി ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് ഇളക്കാം. ഇതിൽ ഉള്ളി ചേർത്തു വഴറ്റി എടുക്കാം.
ഈ വഴറ്റിയ ചേരുവകൾ അരച്ചു വച്ച ഇഡ്ഡലി മാവിലേക്കു ചേർത്തു നന്നായി ഇളക്കാം.
ഇനി നെയ്യപ്പ ചട്ടിയിൽ (കാര) വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ചൂടായി കഴിഞ്ഞാൽ ഇതിലെ കുഴികളിലേക്കു മാവ് ഒഴിക്കാം. കുഴികൾ നിറച്ചു ഒഴിക്കേണ്ട ആവശ്യമില്ല. രണ്ടോ മൂന്നോ മിനിറ്റു തീയിൽ വേവിച്ചു മറിച്ചിടാം. രണ്ടു ഭാഗവും വെന്തതിനു ശേഷം കുഴി പണിയാരം ചൂടു ചായയ്ക്കൊപ്പം വിളമ്പാം.