ചേരുവകൾ:
സാമ്പാർ പരിപ്പ് – 300 ഗ്രാം
സവാള (ചെറുതായി അരിഞ്ഞത്) – 2 ഇടത്തരം
ചുവന്നുള്ളി (അരിഞ്ഞത്) – 10 എണ്ണം
ഉണക്കമുളക് (അരിഞ്ഞത്) – 5 എണ്ണം
കാന്താരിമുളക് (അരിഞ്ഞത്) – 15 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ചെറിയ കഷണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില (അരിഞ്ഞത്) – 2 തണ്ട്
കായപ്പൊടി – ¼ ടീസ്പൂൺ
എണ്ണ – വറുക്കാൻ
തയാറാക്കുന്ന വിധം
മൂന്നു മണിക്കൂർ കുതിർത്തു കഴുകിവാരി വച്ച സാമ്പാർ പരിപ്പിൽ നിന്നു രണ്ടു ടേബിൾസ്പൂൺ മറ്റൊരു പാത്രത്തിലേക്കു മാറ്റിവയ്ക്കാം. ബാക്കിയുള്ള പരിപ്പ് അരച്ചെടുക്കാം (നന്നായി അരയ്ക്കേണ്ടതില്ല).
എണ്ണ ഒഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി തിരുമ്മിയെടുക്കാം. അതിനുശേഷം അരച്ചുവച്ച പരിപ്പും മാറ്റി വച്ച 2 ടേബിൾസ്പൂൺ പരിപ്പും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം. അതിനുശേഷം ഒന്നുകൂടി കുഴച്ചെടുക്കണം.
ഇനി ഈ മാവിൽ നിന്നു കുറേശ്ശെ എടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് പതുക്കെ ഒന്ന് അമർത്തി കൊടുക്കാം. എല്ലാം ഇങ്ങനെ ചെയ്തെടുത്ത ശേഷം ചൂടായി കിടക്കുന്ന എണ്ണയിലിട്ട് ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരാം.