ചിക്കൻ സ്നാക്ക്

ചേരുവകൾ

സവാള – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
ചിക്കൻ വേവിച്ചത് – 1കപ്പ്
ഉരുളക്കിഴങ്ങ് – 1
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ
മൈദ – 1/2 കപ്പ്
ബ്രഡ് പൊടിച്ചത് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
സമോസ ഷീറ്റ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു സവാള, ഇഞ്ചി വെളുത്തുള്ളി – പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വഴറ്റുക.

ചിക്കൻ വേവിച്ചു കഷ്ണങ്ങളാക്കിയത്, ഉരുളക്കിഴങ്ങു വേവിച്ചുടച്ചത് എന്നിവ ചേർത്തിളക്കുക. മല്ലിയില അരിഞ്ഞതു ചേർത്തിളക്കിയാൽ ഫില്ലിങ് തയാറായി.

ഒരു ബൗളിൽ മൈദ, ഉപ്പ് (പാകത്തിന്), വെള്ളം എന്നിവ ചേർത്തു കുറച്ചു കട്ടിയുള്ള ബാറ്റർ ആക്കിയെടുക്കുക. ഓരോ സമോസ ഷീറ്റ് എടുത്തു അതിന്റെ അറ്റത്തായി കുറച്ചു ഫില്ലിങ് വച്ച് റോൾ ചെയ്തെടുക്കുക. ഈ ഓരോ റോളിന്റെ രണ്ടു വശവും മൈദ ബാറ്ററിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുത്തു ഫ്രൈ ചെയ്താൽ സൂപ്പർ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *