ചേരുവകൾ
പാൽ – 2
പഞ്ചസാര – 1/4 കപ്പ്
പാൽപ്പൊടി – 1/4 കപ്പ്
ചൗവ്വരി – 1/4 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
ബദാം, കാഷ്യു ,പിസ്താ – 2 ടേബിൾസ്പൂൺ
ഫ്രൂട്സ് ( മുന്തിരി, ആപ്പിൾ, മാമ്പഴം, ഉറുമാമ്പഴം ) -1/4 കപ്പ്
കസ്കസ് – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ പാൽ, പഞ്ചസാര, പാൽപ്പൊടി എന്നിവ യോജിപ്പിച്ചു നന്നായി തിളപ്പിച്ചു വീണ്ടും ഒരു 5 മിനിറ്റ് വേവിച്ചു തീ ഓഫ് ചെയ്യാം. ഇത് ഒരു ബൗളിലേക്ക് ഒഴിച്ചു നന്നായി തണുപ്പിച്ചെടുക്കാം.
ഈ സമയത്തു ചൗവ്വരി വേവിച്ചു വയ്ക്കുക.
കസ്കസ് കുതിർത്തു വയ്ക്കുക.
ഇനി തണുപ്പിച്ചെടുത്ത പാലിലേക്കു കസ്കസ്, വേവിച്ച ചൗവ്വരി, വാനില എസൻസ് എന്നിവ ചേർത്തിളക്കുക. ശേഷം അരിഞ്ഞുവച്ച നട്സ്, ഫ്രൂട്സ് ചേർത്തിളക്കി തണുപ്പോടെ വിളമ്പാം.