വാഴയിലയിൽ അപ്പത്തിന്റെ മാവ് ഒഴിച്ച് പൊള്ളിച്ച അപ്പം

ചേരുവകൾ

അരി – 2 കപ്പ്
ചോറ് – 1/2 കപ്പ്
യീസ്റ്റ് – 1/2 സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
വെള്ളം – 2 ഗ്ലാസ്സ്
വാഴയില – 1 എണ്ണം

തയാറാക്കുന്ന വിധം

 

അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിയും ചോറും ഈസ്റ്റും പഞ്ചസാരയും കൂടി നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഉപ്പും കൂടി ചേർത്തു കലക്കി 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

അപ്പച്ചട്ടിയിൽ എണ്ണ തടകി, മുകളിലായിട്ട് വാഴയില വച്ച് അതിനു മുകളിൽ കുറച്ച് എണ്ണ പുരട്ടിയ ശേഷം അപ്പത്തിന്റെ മാവു കുറച്ചു കട്ടിയിൽ ഒഴിച്ചുകൊടുക്കാം. അടച്ചു വച്ച് വേവിക്കാം.

Leave a Reply

Your email address will not be published. Required fields are marked *