ചേരുവകൾ
കാരറ്റ് – 1 എണ്ണം
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഇഞ്ചി – ചെറിയ കഷ്ണം
നാരങ്ങാ നീര് – 1 നാരങ്ങയുടെ
ഉപ്പ് – 1 നുള്ള്
വെള്ളം – ആവശ്യത്തിന്
കസ് കസ് (തുളസി സീഡ്സ്) – 2 സ്പൂൺ (കുതിർത്തത്)
തയ്യാറാക്കുന്ന വിധം
കാരറ്റ് ചെറിയ കഷ്ണങ്ങൾ ആക്കിയത് പഞ്ചസാര, ഇഞ്ചി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി അരച്ച് എടുക്കാം. ഒരു ഗ്ലാസിൽ രണ്ടു സ്പൂൺ കുതിർത്ത തുളസി സീഡ്‌സും ചേർത്ത് ജ്യൂസ് അരിച്ചു ചേർക്കാം.