പഴുത്ത മാങ്ങ – 1 കപ്പ്
ഈന്തപ്പഴം – 6 എണ്ണം
തേൻ – 1 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്
തയാറാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു നന്നായി അടിച്ചെടുക്കുക.
ഗ്ലാസ്സിലേക്കു മാറ്റിയ ശേഷം മുകളിൽ കുറച്ചു മാമ്പഴം കൂടി ഇട്ടു കൊടുത്തു വിളമ്പാം.
ഈന്തപ്പഴത്തിന് മധുരം ഉള്ളതിനാൽ വേറെ മധുരം ചേർക്കേണ്ടതില്ല.