ചേരുവകൾ
ബ്രഡ് – 4 കഷ്ണം
ബട്ടർ – 1/2 ടീസ്പൂൺ + ബ്രഡ് ടോസ്റ്റ് ചെയ്യാൻ ആവശ്യമുള്ളത്
മുട്ട – 2
ഉപ്പും കുരുമുളകും – അല്പം
ചീസ് കഷ്ണം – 2
മയോണൈസ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ചൂടാക്കി മുട്ട പൊട്ടിച്ചൊഴിക്കുക.
അതിൽ ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർക്കുക. മുട്ട മറിച്ചിട്ടു രണ്ടുവശവും വേവിക്കുക.
ബ്രഡ് എടുത്തു അതിൽ മയോണൈസ് പുരട്ടുക. അതിനു മുകളിൽ ഇഷ്ടമുള്ള സാലഡ് വെജിറ്റബിൾസ് വച്ചു കൊടുക്കാവുന്നതാണ്. ഇനി ഇതിനു മുകളിൽ ചീസ് സ്ലൈസ്, മുട്ട എന്നിവ വച്ച് മറ്റൊരു ബ്രഡ് കഷ്ണത്തിൽ മയോണൈസ് പുരട്ടി സാൻവിച്ച് തയാറാക്കാം. ആവശ്യമെങ്കിൽ ബട്ടറിൽ ടോസ്റ്റ് ചെയ്തെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്നതും ഉണ്ടാക്കാൻ വളരെ എളുപ്പവും ഉള്ള ഒരു സാൻവിച്ചാണിത്.