ചേരുവകൾ
പനീർ – 250ഗ്രാം
വെണ്ണ – 3 ടേബിൾസ്പൂൺ
സവാള – 2 ഇടത്തരം
തക്കാളി – 2 ഇടത്തരം
അണ്ടിപരിപ്പ് – 6-7 എണ്ണം
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
വഴനയില, ഏലക്ക – 2- 3 എണ്ണം വീതം
ഉണങ്ങിയ ഉലുവയില
മല്ലിയില
പഞ്ചസാര – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ചേർത്തതിനു ശേഷം സവാള, തക്കാളി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്തു വഴറ്റിയെടുക്കാം. തണുത്തതിനു ശേഷം കുതിർത്തുവച്ച അണ്ടിപരിപ്പും ചേർത്തു നല്ല മയത്തിൽ അരയ്ക്കണം.
ഫ്രൈയിങ് പാനിൽ വെണ്ണ ചേർത്തു വാഴനയിലയും എലയ്ക്കായും ചെറുതായി മുറിച്ച സവാളയും ചേർത്തു വഴറ്റാം, ഇതിൽ അരച്ചുവച്ചതും പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് ഇളക്കി തിളപ്പിക്കാം. ഇതിലേക്കു പനീർ, കസൂരിമേത്തി, മല്ലിയില, വെണ്ണ, ഒരു ടീ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു യോജിപ്പിച്ചു വാങ്ങാം.