ബനാന പാൻകേക്ക്

ചേ​രു​വ​ക​ൾ

 

പ​ഴു​ത്ത നേ​ന്ത്ര​പ്പ​ഴം -മൂ​ന്നെ​ണ്ണം

തേ​ങ്ങ ചി​ര​കി​യ​ത്​ – ഒ​രു ക​പ്പ്​

പ​ഞ്ച​സാ​ര – 1/2 ക​പ്പ്​

നെ​യ്യ്​ – അ​ഞ്ച്​ ടേ​ബി​ൾ സ്പൂ​ൺ,

മു​ട്ട – ര​ണ്ടെ​ണ്ണം

കി​സ്​​മി​സ്, അ​ണ്ടി​പ്പ​രി​പ്പ്, ഈ​ത്തപ്പ​ഴം,

ബ​ദാം എ​ന്നി​വ ആ​വ​ശ്യ​ത്തി​ന്.

പാ​കം ചെ​യ്യു​ന്ന വി​ധം

ചെ​റു​താ​യി അ​രി​ഞ്ഞ നേ​ന്ത്ര​പ്പ​ഴം ഒ​രു പാ​നി​ൽ നെ​യ്യൊ​ഴി​ച്ച്​ ചെ​റി​യ തീ​യി​ൽ ഫ്രൈ ​ചെ​യ്ത്​ തേ​ങ്ങ​യു​മി​ട്ട്​ ന​ന്നാ​യി ഇ​ള​ക്കു​ക. തു​ട​ർ​ന്ന്​ മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ച്​ ന​ന്നാ​യി മി​ക്സ്​ ചെ​യ്യു​ക, മു​ട്ട​യു​ടെ നി​റം കാ​ണാ​ത്ത രീ​തി​യി​ൽ മി​ക്​​സ്​ ചെ​യ്ത​ശേ​ഷം കു​റ​ച്ചു​കൂ​ടി നെ​യ്യൊ​ഴി​ച്ച്​ കി​സ്​​മി​സ്​, അ​ണ്ടി​പ്പ​രി​പ്പ്, ഈ​ത്ത​പ്പ​ഴം വി​ത​റി ന​ന്നാ​യി ഇ​ള​ക്കി, അ​മ​ർ​ത്തി കേ​ക്ക്​ പോ​ലെ​യാ​ക്കി എ​ടു​ക്കു​ക. അ​വ​സാ​ന​മാ​യി പ​ഞ്ച​സാ​ര മു​ക​ളി​ലി​ട്ട്, ബ​ദാം, കി​സ്​​മി​സ്​​ എ​ന്നി​വ​കൊ​ണ്ട്​ അ​ല​ങ്ക​രി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *