മില്ലറ്റ് ഇഡ്ഡലി

ചേരുവകൾ

•തിന – 1 കപ്പ്
•ഉഴുന്ന് – 1/2 കപ്പ്
•തിന ചോറ് – അര കപ്പ്
•ഉപ്പ് – പാകത്തിന്
•ഉലുവ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം

•ഒരു കപ്പ് തിന കഴുകിയെടുക്കുക. തിനയുടെ പുറത്തെ ആവരണം പോഷകം നിറഞ്ഞതാണ്. അതുകൊണ്ട് കൂടുതല്‍ അമർത്തി കഴുകുന്നത് ഗുണമേന്മ കുറഞ്ഞുപോകുന്നതിനിടയാക്കും. ഒന്നോ രണ്ടോ പ്രാവശ്യം കഴുകിയെടുത്ത തിന 2 കപ്പ് വെള്ളത്തിൽ 6-8 മണിക്കൂർ കുതിർക്കണം ( കൂടുതൽ നേരം കുതിർക്കുന്നത് നാരിന്റെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തും)

•ഉഴുന്നു പരിപ്പ് കഴുകി വൃത്തിയാക്കി 1 ടീസ്പൂൺ ഉലുവ ചേർത്തു 6-8 മണിക്കൂർ കുതിർക്കണം. ഇഡ്ഡലിക്കു കൂടുതൽ മൃദുത്വം ലഭിക്കുന്നതിനു സാധാരണ ചേർക്കാറുള്ള ചോറിനു പകരം 2 ടേബിൾസ്പൂൺ തിന വേവിച്ചെടുത്തു ചേർക്കാം.

മില്ലറ്റ് ദോശ

•ഉഴുന്നും ഉലുവയും തിനയും വേവിച്ച തിനയും ചേർത്തു നന്നായി അരച്ചെടുക്കുക. എന്നിട്ട് 6- 10 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക. പുളിപ്പിച്ച മാവിൽ പാകത്തിന് ഉപ്പു ചേർത്ത് ഇഡ്ഡലി തയാറാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *