പനീർ കോൺ റോൾ

ചേരുവകൾ

ബ്രഡ് – 1 പാക്കറ്റ്
ഫില്ലിങ് തയാറാക്കാൻ

എണ്ണ – 1 ടേബിൾ സ്പൂൺ
പനീർ – 100 ഗ്രാം
കോൺ – 1 കപ്പ്‌
ഉള്ളി – 1/2 കപ്പ്‌
മല്ലിയില – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/8 ടീസ്പൂൺ
മുളകുപൊടി -1 ടീസ്പൂൺ
ചാട്ട് മസാല -1/2 ടീസ്പൂൺ
ജീരകപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എണ്ണ ഫ്രൈയിങ് പാനിലൊഴിച്ചു ചൂടാകുമ്പോൾ ഉള്ളി ഇട്ടു വഴറ്റുക. ഗോൾഡൻ നിറത്തിലാകുമ്പോൾ മസാലകൾ ചേർത്തിളക്കുക. വേവിച്ചു വച്ച കോണും പനീർ ഗ്രേറ്റ് ചെയ്തതും മല്ലിയിലയും ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു ചൂടാറുവാൻ വയ്ക്കുക.
ബ്രഡിന്റെ ബ്രൗൺ വശങ്ങൾ മുറിച്ചു കളഞ്ഞ ശേഷം ചപ്പാത്തി കോൽ കൊണ്ടു പരത്തി എടുക്കാം. അപ്പോൾ അത് ഒരു ഷീറ്റ് പോലെയാകും. ഷീറ്റിന്റെ നാലു വശവും വെള്ളം ചെറുതായി നനച്ചു കൊടുക്കുക.
ബ്രഡ്ഷീറ്റിൽ ഫില്ലിങ് വച്ച ശേഷം മടക്കി എടുക്കുക. വെള്ളം ഉപയോഗിച്ചു എല്ലാ വശങ്ങളും ഒട്ടിക്കുക.
ചൂടായ എണ്ണയിൽ മിതമായ ചൂടിൽ വറുത്തെടുക്കുക. സോസ് അല്ലെങ്കിൽ മല്ലി ചട്ണിക്കൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *