ഫ്രൂട്ട് കസ്റ്റാർഡ് രുചിക്കൂട്ട്

ചേരുവകൾ:

കസ്റ്റാർഡുണ്ടാക്കാൻ:

കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്പൂൺ
പാൽ – 2 ടേബിൾ സ്പൂൺ
ഫ്രൂട് കസ്റ്റാർഡിന്റെ ചേരുവകൾ:

പാൽ – 1/2 കപ്പ്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
മാതള നാരങ്ങ – 1/4 കപ്പ്
പച്ച മുന്തിരി ചെറുതായി മുറിച്ചത് – 1/4 കപ്പ്
ആപ്പിൾ ചെറുതായി മുറിച്ചത് – 1/4 കപ്പ്
പപ്പായ ചെറുതായി മുറിച്ചത് – 1/4 കപ്പ്
മാങ്ങ ചെറുതായി മുറിച്ചത് – 1/4 കപ്പ്
കറുത്ത മുന്തിരി ചെറുതായി മുറിച്ചത് – 1/4 കപ്പ്

തയാറാക്കുന്ന വിധം

കസ്റ്റർഡുണ്ടാക്കാൻ ഒരു ബൗളിൽ കസ്റ്റാർഡു പൗഡറും 2 ടേബിൾ സ്പൂൺ പാലും നന്നായി യോജിപ്പിച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ 1/2 കപ്പ് പാൽ തിളപ്പിക്കാൻ വയ്ക്കുക. പഞ്ചസാര ചേർത്തു നന്നായി ഇളക്കുക. അതിനുശേഷം മാറ്റിവച്ച കസ്റ്റാർഡ് പാലിൽ ഒഴിക്കുക. ഇനി നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ കട്ട പിടിക്കും. പാൽ തിളയ്ക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഇനി പാൽ ഒരു സെർവിങ്ങ് ബൗളിലേക്കു മാറ്റി തണുക്കാൻ വയ്ക്കുക. തണുത്തുകഴിയുമ്പോൾ മുറിച്ചുവച്ചിരിക്കുന്ന ഫ്രൂട്ട്സ് എല്ലാം ചേർത്തു നന്നായി ഇളക്കുക. ഇത് ഇങ്ങനെ തന്നെയോ അല്ലെങ്കിൽ 2 മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ചോ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *