അവൽ സ്‌നാക്ക്

ചേരുവകൾ

•അവൽ – 1 കപ്പ്
•വെളിച്ചെണ്ണ – 2 ടീസ്പൂൺ
•ജീരകം – 1/2 ടീസ്പൂൺ
•കായപ്പൊടി – 1/4 ടീസ്പൂൺ
•മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
•ചതച്ച മുളകുപൊടി – 1 ടീസ്പൂൺ
•എള്ള് – 1/2 ടീസ്പൂൺ
•കടലമാവ് – 1/2 കപ്പ്

തയാറാക്കുന്ന വിധം

•അവൽ നന്നായി കഴുകി വയ്ക്കുക.

•ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അവൽ ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ടു ചെറുതായി മൂപ്പിക്കുക. ഇത് നേരത്തെ കഴുകി വച്ച അവലിലേക്ക് ഇട്ടു ആവശ്യത്തിന് ഉപ്പും 2 ടേബിൾസ്പൂൺ സവാള അരിഞ്ഞതും 2 ടേബിൾസ്പൂൺ മല്ലിയില അരിഞ്ഞതും ഒരു ടീസ്പൂൺ ചാട്ട് മസാലയും ചേർത്തു നന്നായി കുഴച്ചെടുത്തു ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുക്കുക. ഇത് ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരാം. അവൽ സ്‌നാക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *