ഹെൽത്തി സാലഡ്

ചേരുവകൾ

മാമ്പഴം – ഒന്ന്
പ്ലം – 6 എണ്ണം
കാരറ്റ് – ഒന്ന്
കപ്പളങ്ങ – കാൽ ഭാഗം കഷണങ്ങൾ
തക്കാളി – ഒന്ന്
പച്ചമുളക് – ഒന്ന്
വറുത്ത് എള്ള് – അര ടീസ്‌പൂൺ
നാരങ്ങാനീര് – 1 ടീസ്‌പൂൺ
ഒലിവെണ്ണ – 1 ടീസ്‌പൂൺ
പുഴുങ്ങിയ മുട്ട അരിഞ്ഞത് – ഒന്ന്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

 

തയാറാക്കുന്ന വിധം

പച്ചമുളക് പൊടിയായരിയുക. എണ്ണ, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്തു യോജിപ്പിക്കാം. എല്ലാ ചേരുവകളും തമ്മിൽ യോജിപ്പിച്ച് ലെറ്റ്യൂസിലയിലേക്കു വിളമ്പുക.

കുറിപ്പ്: ലെറ്റ്യൂസിലയ്‌ക്ക് പകരം കാബേജില ആയാലും മതി.

Leave a Reply

Your email address will not be published. Required fields are marked *