ആവശ്യമുള്ള സാധനങ്ങൾ:
ചിക്കൻ – 200 ഗ്രാം (വേവിച്ചത്)
കാപ്സികം – ചെറിയൊരു ഭാഗം
കാബേജ് – 150 ഗ്രാം
സവാള – ഒന്ന്
കുരുമുളക് പൊടി – ആവശ്യത്തിന്
മല്ലിയില – രണ്ട്
ഉപ്പ് – ആവശ്യത്തിന്
മയോണയിസ് – രണ്ട് ടീസ്പൂൺ
മൈദ – 250 ഗ്രാം
വെള്ളം – ആവശ്യത്തിന്
ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. ഒരു ഫ്രയിങ് പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ അതിലിട്ട് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ആയി വന്നാൽ സവാള, കാപ്സികം, കാബേജ്, കുരുമുളക് പൊടി, മല്ലിയില, ഉപ്പ് എന്നിവ ഇട്ട് മൂന്നുമിനിറ്റ് മിക്സാക്കി എടുക്കുക
2. മൈദ, വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പാകത്തിന് കുഴച്ചെടുക്കുക. ശേഷം പകുതി മാവെടുത്ത് പരത്തി ചെറിയ ഒരു അടപ്പുവെച്ച് കുറെ പൂരികളായി മുറിച്ചെടുക്കുക.
3. എണ്ണ ചൂടാക്കിയശേഷം ഓരോ പൂരിയും കൈയിലെടുത്ത് ഒരു സ്റ്റീൽ ഗ്ലാസിന്റെ പുറത്തുവെച്ച് അതിന്റെ ഷേപ്പിൽ പരത്തി എണ്ണയിൽവെച്ച് ഓരോന്നും ചുട്ടെടുക്കാം
4. ചുട്ടെടുത്ത ഓരോ പോട്ടിലേക്കും നേരത്തേ തയാറാക്കിവെച്ച ഫില്ലിങ് വെച്ചുകൊടുത്ത ശേഷം അതിലേക്ക് കുറച്ച് മയോണയിസും ടൊമാറ്റോ സോസും ഒഴിച്ച് രുചികരമായ ഫ്ലവർ പോട്ട് തയാറാക്കിയെടുക്കാം