ചേരുവകൾ
• മത്തി(ചാള) – 500 ഗ്രാം
•മുളകുപൊടി – 2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
•ഉള്ളി അരിഞ്ഞത് – 75 ഗ്രാം
•പച്ചമുളക് – 4 എണ്ണം
•ഇഞ്ചി ചതച്ചത് – 2 ടേബിൾസ്പൂൺ
•വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
•തേങ്ങ ചിരവിയത് – അര കപ്പ്
•ഉണക്കമുളക് – 7 എണ്ണം
•പുളിവെള്ളം – 3 ടേബിൾസ്പൂൺ
•ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
•മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു പുരട്ടി 30 മിനിറ്റു കഴിഞ്ഞു ഫ്രൈ ചെയ്ത് എടുക്കുക.
•മിക്സിയുടെ ഒരു ജാറിൽ ചെറിയഉള്ളിയും ഉണക്ക മുളകും തേങ്ങയും ഇട്ടു ചെറുതായി അടിച്ചെടുക്കുക.
•ഇതേ ഓയിലിൽ ഇഞ്ചി ചതച്ചത്, വെളുത്തുള്ളിചതച്ചത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക.
ഇതിലേക്കു നേരത്തെ അടിച്ച തേങ്ങയും കൂടി ചേർത്ത് ഒന്നു കൂടി വഴറ്റിയതിനു ശേഷം വറുത്തു വച്ച മത്തി കൂടെ ചേർക്കാം. ശേഷം പുളിവെള്ളം ഒഴിച്ചു 2 മിനിറ്റ് അടച്ചു വച്ച് എല്ലാം കൂടി ഒന്നു കൂടെ ഇളക്കി ചൂടോടെ വിളമ്പാം.