ചേരുവകൾ
വെളുത്ത അവൽ – 1 1/2 കപ്പ്
പുളിയില്ലാത്ത തൈര് – 1 1/2 കപ്പ്
ശർക്കര പൊടിച്ചത് – 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
അവൽ കഴുകി 5 മുതൽ 10 മിനിറ്റ് വരെ മൂടിവയ്ക്കുക. തൈരിലേക്കു ശർക്കര പൊടിച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര മുഴുവനായി അലിയുന്നതുവരെ തുടർച്ചയായി ഇളക്കണം. ഇതിലേക്കു കുതിർത്തു വച്ചിരിക്കുന്ന അവൽ മിക്സ് ചെയ്യണം. ശേഷം അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്തു വിളമ്പാം. ചെറുതായി അരിഞ്ഞ പഴം, ബദാം, മറ്റ് ഡ്രൈ ഫ്രൂട്സ് എന്നിവ ചേർക്കാം.