ലിട്ടി ഛോക്ക

 

വേണ്ട ചേരുവകൾ

ഗോതമ്പ് മാവ് – 1 1/2 കപ്പ്
തരിയായി പൊടിച്ച ഗോതമ്പ് – 1/3 കപ്പ്
എണ്ണ– 1 ടേബിൾസ്പൂൺ
ഉപ്പ്– ആവശ്യത്തിന്
വെള്ളം

തയാറാക്കുന്ന വിധം

ഗോതമ്പ് മാവ്, ഉപ്പ്, അൽപ്പം സോഡാപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേർത്തു കുഴച്ചെടുക്കുക. അവസാനം എണ്ണ കൂടി ചേർത്തു നന്നായി കുഴച്ച് അൽപ്പനേരം മൂടി വയ്ക്കുക.

ഫില്ലിങ്ങിനു വേണ്ട ചേരുവകൾ

സത്തു – അര കപ്പ് (കഴിഞ്ഞ എപ്പിസോഡിൽ സത്തുവിനെക്കുറിച്ച് പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ?)
ഇഞ്ചി – 1 ഇഞ്ച്
വെളുത്തുള്ളി– 2,3 അല്ലി
പച്ചമുളക്– 2,3
മല്ലിയില – 2 ടേബിൾസ്പൂൺ
സവാള– 1 മീഡിയം
കടുകെണ്ണ– 1 ടേബിൾ സ്പൂൺ
പിക്കിൾ മസാല– 1 ടേബിൾസ്പൂൺ
(പെരുംജീരകം, കടുക്, ജീരകം,ഉലുവ, മല്ലി, കായം, കരിഞ്ചീരകം, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയവ വറുത്തു പൊടിച്ചതിനെയാണ് പിക്കിൾ മസാല അല്ലെങ്കിൽ അച്ചാർ മസാല എന്നു പറയുന്നത്)

തയാറാക്കുന്ന വിധം

സത്തു, ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, പിക്കിൾ മസാല, മല്ലിയില, കടുകെണ്ണ എന്നിവ യോജിപ്പിച്ചു കുഴച്ചു വയ്ക്കുക.

ഇന്നേവരെ കേൾക്കാത്ത പേരുകള്‍, അറിയാത്ത രുചികള്‍; വെറൈറ്റി വിഭവങ്ങളുടെ ആഘോഷവുമായി ബിഹാർ
ഇന്നേവരെ കേൾക്കാത്ത പേരുകള്‍, അറിയാത്ത രുചികള്‍; വെറൈറ്റി വിഭവങ്ങളുടെ ആഘോഷവുമായി ബിഹാർ
ഇനി തയാറാക്കി വച്ചിരിക്കുന്ന മാവ് ഓരോ ഉരുകളാക്കി മാറ്റുക. ഉരുളകൾ ചെറുതായി പരത്തിയ ശേഷം ഫില്ലിങ് നിറച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഇത് കനലിലോ, ഗ്യാസിലോ ചുട്ടെടുക്കാം. നമ്മൾ ചാണപ്പിണ്ണാക്ക് എന്നോ, ചാണകവറളി എന്നോ വിളിക്കുന്ന കൗ ടംങ് കേക്കുകൾ കത്തിച്ച് അതിലാണ് പൊതുവേ ഈ വിഭവം തയാറാക്കുന്നത്. ആ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് സാധാരണ അടുപ്പിലോ ഗ്യാസിലോ എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്. ചുട്ടെടുത്ത ലിട്ടി നല്ല നെയ്യിൽ മുക്കിയെടുത്ത് ഛോക്കയോടൊപ്പം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *