ഛോക്ക

വേണ്ട ചെരുവകൾ

വഴുതനങ്ങ – 1 വലുത്
ഉരുളക്കിഴങ്ങ് –2,3 ചെറുത്
തക്കാളി – 4 മീഡിയം സൈസ്
സവാള – 1
വെളുത്തുള്ളി– 2,3 അല്ലി
പച്ചമുളക്– 2
ഇഞ്ചി– 1 ഇഞ്ച്

തയാറാക്കുന്ന വിധം

വഴുതന, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ തൊലിയോടു കൂടി ചുട്ടെടുക്കുക. വഴുതനങ്ങ കീറി അതിനിടയിൽ വെളുത്തുള്ളി വച്ചു ചുട്ടെടുത്താൽ കൂടുതൽ രുചി കിട്ടും. ചുട്ടതിനു ശേഷം തൊലി കള‍ഞ്ഞ് എല്ലാ ചേരുവകളും കൈകൊണ്ടു നന്നായി ഉടച്ചെടുക്കുക. ഇതിലേക്കു 1 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞ മല്ലിയില, 2,3 അല്ലി വെളുത്തുള്ളി, 2 പച്ചമുളക്, എന്നിവ അരിഞ്ഞതു കൂടി ചേർക്കുക. അവശ്യത്തിനുള്ള ഉപ്പും 1 1/2 ടേബിള്‍സ്പൂൺ കടുകെണ്ണയും കൂടി ചേർത്തു നന്നായി ഇളക്കിയാൽ സംഭവം തയാർ.

ഇനി ഒരു അവധി ദിവസം കിട്ടുമ്പോൾ ലിട്ടി ഛോക്ക തയാറാക്കി നോക്കൂ. ഇഷ്ടപ്പെടുമെന്നു തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *