ചേരുവകൾ
മഖന – 2 കപ്പ്
പാൽ– 2 കപ്പ്
പഞ്ചസാര – 1/4 കപ്പ്
നെയ്യ്
ഏലയ്ക്ക
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
കുങ്കുമപ്പൂവ്
തയാറാക്കുന്ന വിധം
മഖന ചെറുതീയിൽ ചൂടാക്കുക. ബ്രൗൺ കളർ ആകേണ്ട ആവശ്യമില്ല. ഇതിൽ നിന്നും അര കപ്പ് മഖന. 5 അണ്ടിപ്പരിപ്പ്, ഏലയ്ക്ക, കുങ്കുമപ്പൂവ് എന്നിവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഇനി ഒരു പാനിലേക്കു നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക. ശേഷം രണ്ടുകപ്പ്പാൽ നന്നായി തിളയ്ക്കുമ്പോൾ അതിലേക്കു ചെറുതായി റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മഖന ചേർക്കുക. 5 മിനിറ്റ് കുക്ക് ചെയ്ത ശേഷം പൊടിച്ചുവച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. ഇതിൽ കാൽ കപ്പ് പഞ്ചസാര, വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർക്കാം. ഒടുവിൽ അൽപ്പം കുങ്കുമപ്പൂവ് കൂടി ചേർത്താൽ ഖീർ മഖന റെഡി. ഇനി പായസമുണ്ടാക്കാൻ പ്ലാൻ ഉള്ള ദിവസം ഒരു വെറൈറ്റിക്ക് ഈ വിഭവം പരീക്ഷിക്കൂ.