ചന്ദ്രകല

ഖോയ– 100 ഗ്രാം

നെയ്യ് – ടേബിൾസ്പൂണ്‍
റവ – 2 ടേബിൾസ്പൂണ്‍
പഞ്ചസാര – 1 1/2 ടേബിൾസ്പൂണ്‍
നുറുക്കിയ തേങ്ങ– 1 ടേബിൾസ്പൂണ്‍
ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂണ്‍
ചെറുതായി അരിഞ്ഞ ബദാം – 1 ടേബിൾസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉണക്കമുന്തിരി – 1 ടേബിൾസ്പൂണ്‍
തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കിയ ശേഷം അതിലേക്കു 2 ടേബിൾസ്പൂൺ റവ ചേർത്തു ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഇളക്കുക. ചെറുതീയിലാണ് ഇളക്കേണ്ടത്. അതിലേക്ക് 100 ഗ്രാം ഖോയ ചേർത്തു യോജിപ്പിക്കുക. ചെറുതായി അലിഞ്ഞ്, ഗോൾഡൻ നിറമാകുന്നതുവരെ ഇളക്കുക. ഇതിലേക്കു 1 1/2 ടേബിൾസ്പൂണ്‍ പഞ്ചസാര കൂടി ചേർക്കാം. ഇതിലേക്കു ചെറുതായി അരിഞ്ഞ തേങ്ങ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നിവ ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം.

പഞ്ചസാരപ്പാനി തയാറാക്കാൻ

പഞ്ചസാര – 1 കപ്പ്
വെള്ളം– 1 കപ്പ്
ഏലയ്ക്ക – 2 എണ്ണം
കുങ്കുമപ്പൂവ്
പഞ്ചസാരയും വെള്ളവും ഏലയ്ക്കയും നന്നായി തിളപ്പിക്കുക. കുങ്കുമപ്പൂവ് ചേർക്കാം. ഒറ്റനൂൽ പാകം ആകുമ്പോൾ ‌വാങ്ങിവയ്ക്കാം.

മൈദ– 200 ഗ്രാം
നെയ്യ്– 5,6 ടേബിൾസ്പൂൺ
മൈദയിലേക്കു നെയ്യ് ചേർത്ത് ഇളക്കുക. ഇനി അൽപ്പാൽപ്പമായി വെള്ളം ചേർത്തു കുഴച്ചെടുക്കാം. ഒരുപാട് വെള്ളം ഉപയോഗിക്കരുത്. ചെറിയ ഉരുളകളാക്കിയ ശേഷം പരത്തിയെടുക്കുക. പപ്പടത്തിനേക്കാൾ ചെറിയ വട്ടമാണ് വേണ്ടത്. ഒരു ചന്ദ്രകല ഉണ്ടാക്കാൻ രണ്ട് എന്ന കണക്കിൽ മാവ് പരത്തിയെടുത്തുക. ഇനി ഒരെണ്ണത്തിനകത്തു നടുവിലായി തയാറാക്കി വച്ചിരുന്ന റവ, ഖോയ കൂട്ട് വയ്ക്കാം. വശങ്ങളിൽ വെള്ളം നനച്ച ശേഷം മുകളിൽ ചെറുതായ പരത്തിയ മറ്റൊരെണ്ണവും വച്ച് ഒട്ടിച്ചടുക്കാം. നടുഭാഗം ചേർത്തു പിടിക്കരുത്. സൈഡ് ഒട്ടിക്കുമ്പോൾ ഇഷ്ടമുള്ള ഡിസൈനിൽ മടക്കാം.

ഒരു പാനിൽ വറുക്കാനാവശ്യമുള്ള റിഫൈൻഡ് ഓയിലോ നെയ്യോ ചൂടാക്കുക. അതിലേക്ക് ചന്ദ്രകല ഓരോന്നായി ഇട്ട് ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ചെറുതീയിൽ വറുക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിൽ 5 മുതൽ 7 മിനിറ്റ് വരെ ഇടുക. അധിക നേരം ഇട്ടിരുന്നാൽ കുതിർന്നു പോകും.

എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ, പുതിയ രുചികൾ തേടി ഒരുമിച്ചുള്ള ഈ യാത്രയിൽ അടുത്തയാഴ്ച പുതിയൊരു നാടിന്റെ അടുക്കളയിൽ കണ്ടുമുട്ടാം.

Leave a Reply

Your email address will not be published. Required fields are marked *