1. ഗോതമ്പുപൊടി – ഒരു കപ്പ്
ഉപ്പ്, വെള്ളം – പാകത്തിന്
2. നെയ്യ് – ഒന്നര വലിയ സ്പൂൺ
3. കശുവണ്ടിപ്പരിപ്പു നുറുക്ക് – രണ്ടു വലിയ സ്പൂൺ
4. ഏത്തപ്പഴം – രണ്ട്, പൊടിയായി അരിഞ്ഞത്
5. ശർക്കരപ്പാനി – അരക്കപ്പ്
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
6. ഏലയ്ക്കാപ്പൊടിയും ജീരകം പൊടിച്ചതും – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു ചപ്പാത്തിക്ക് എന്ന പോലെ മാവു തയാറാക്കി വയ്ക്കണം.
നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പു വറുത്തു കോരി മാറ്റിവയ്ക്കണം.
ഇതേ നെയ്യിൽ ഏത്തപ്പഴം ചേർത്തു വഴറ്റിയ ശേഷം തേങ്ങ ചുരണ്ടിയതും ശർക്കരപ്പാനിയും ചേർത്തു വഴറ്റുക.
പൊടികളും കശുവണ്ടിപ്പരിപ്പു വറുത്തതും ചേർത്തിളക്കി വാങ്ങുക.
വാഴയില കഷണങ്ങളായി കീറി ഓരോ കീറിലും ചപ്പാത്തി മാവ് ഓരോ ഉരുള വച്ചു പരത്തണം.
ഇതിനുള്ളിൽ തയാറാക്കിയ ഏത്തപ്പഴക്കൂട്ടു വച്ചു മടക്കി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിക്കുക.