ചേരുവകൾ
നെയ്യ് – 2 ടീസ്പൂൺ
തേങ്ങ – 1/2 കപ്പ്
അവൽ – 1/2 കപ്പ്
നേന്ത്രപ്പഴം – 1 കപ്പ്
ശർക്കര പാനി – 1/2 കപ്പ്
ഏലയ്ക്ക പൊടി -1/2 ടീസ്പൂൺ
ഗോതമ്പു പൊടി -1/2 കപ്പ്
അരിപൊടി -1 ടേബിൾ സ്പൂൺ
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര -1 ടീസ്പൂൺ
എണ്ണ – അവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ കുറച്ചു നെയ്യൊഴിച്ചു തേങ്ങ ചെറുതായി ചൂടാക്കുക. ചെറുതായി ചൂടായി വരുമ്പോൾ അവൽ ചേർക്കാം. ഇതിലേക്കു നേന്ത്രപ്പഴം കൂടി ചേർത്തു നന്നായി വഴറ്റുക. ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു പഴം വേകുന്നതുവരെ വഴറ്റുക. ഒന്ന് സോഫ്റ്റ് ആകുമ്പോൾ ശർക്കരപ്പാനി ചേർത്ത് ഇളക്കി യോജിപ്പിക്കുക. വെന്തു വരുമ്പോൾ കുറച്ച് ഏലയ്ക്കപ്പൊടി ചേർത്തു കൊടുക്കാം. നന്നായി മാഷ് ചെയ്തു കൊടുത്തു തണുക്കുവാൻ വയ്ക്കുക. തണുത്ത ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.
ഒരു ബൗളിൽ ഗോതമ്പുപൊടിയും അരിപ്പൊടിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്തു വെള്ളമൊഴിച്ചു അധികം കട്ടിയില്ലാതെ കലക്കി എടുക്കുക. ഉണ്ടാക്കിവച്ച ഉരുളകളെ ഈ മാവിൽ മുക്കി എണ്ണയിലിട്ടു മിതമായ ചൂടിൽ വറുത്തെടുക്കുക. സൂപ്പർ ടേസ്റ്റിലുള്ള ബനാന ബോൾസ് റെഡി.