ആവശ്യമായ ചേരുവകള്‍
1. ചാമ (ലിറ്റില്‍ മില്ലറ്റ്)- 1 കപ്പ്
2. കുരു കളഞ്ഞ ഈന്തപ്പഴം- 1 കപ്പ്
3. കപ്പലണ്ടി വറുത്തത് – അരക്കപ്പ്
4. പൊരുക്കടല- അരക്കപ്പ്
5. ശര്‍ക്കരപ്പൊടി- അരക്കപ്പ്
6. വെള്ളം-അരക്കപ്പ്
7. ചുവന്ന അവില്‍- 1 കപ്പ്
8. നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
9.ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചാമ ഒരു ചീനച്ചട്ടിയില്‍ നല്ല മണം വരുന്നതുവരെ വറുക്കുക. തണുത്തതിന് ശേഷം പൊടിച്ചെടുക്കുക.അവില്‍ നന്നായി പൊടിച്ചു വെയ്ക്കുക. കപ്പലണ്ടി, പൊരിക്കടല എന്നിവയും പൊടിച്ചെടുക്കണം. ശേഷം കുരു കളഞ്ഞ ഈന്തപ്പഴം മിക്‌സി ജാറിലിറ്റ് പേസ്റ്റ് രൂപത്തിലാക്കുക. ചീനച്ചട്ടിയില്‍ ശര്‍ക്കരപ്പൊടിയും വെള്ളവുമൊഴിച്ച് ശര്‍ക്കരപ്പാനിയുണ്ടാക്കുക.
ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ നെയ്യ്, ചാമപ്പൊടി,അവില്‍ പൊടിച്ചത്,ഈന്തപ്പഴം പേസ്റ്റ് എന്നിവ കുറച്ചുകുറച്ചായി ചേര്‍ത്തിളക്കുക. 3-4 മിനിറ്റ് നേരം മിശ്രിതം കട്ടിയാകുന്നതുവരെ പാകം ചെയ്യുക. തണുത്ത ശേഷം കൈയ്യില്‍ നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കി ലഡു ഉണ്ടാക്കാവുന്നതാണ്.