വരഗ് സാലഡ്

ചേരുവകള്‍

 

1. വരഗ്-കാല്‍കപ്പ്
2. സാലഡ് വെള്ളരി – 1 കപ്പ്
ഡ്രസിങ്ങിന്
3. ഇഞ്ചി- ഒരു ചെറിയ കഷ്ണം
4. പച്ചമുളക് -1 (ചെറുതായി അരിഞ്ഞത്)
5. നാരങ്ങനീര്- 2 ടേബിള്‍ സ്പൂണ്‍
6. തേങ്ങ ചിരകിയത്- കാല്‍കപ്പ്
7.കപ്പലണ്ടി വരുത്തത്- കാല്‍കപ്പ്
അലങ്കരിക്കാന്‍
8. മാതളം ഉതിര്‍ത്തത്-ഒരുപിടി
9.മല്ലിയില -ഒരുപിടി

തയ്യാറാക്കുന്ന വിധം

മിക്‌സി ജാറില്‍ ഡ്രസിങ്ങിനുള്ള എല്ലാ ചേരുവകളും ചതച്ചെടുക്കുക. ഒരു ബൗളില്‍ ചെറുതായരിഞ്ഞ സാലഡ് വെള്ളരി, വേവിച്ച വരഗ് (6-8 മണിക്കൂര്‍ കുതിര്‍ത്ത് , അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ 2വിസില്‍ വരും വരെ വേവിക്കണം) എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മിക്‌സിയിലടിച്ച ഡ്രസിങ് ചേര്‍ത്തിളക്കുക. മാതളം ഉതിര്‍ത്തതും മല്ലിയില ചെറുതായരിഞ്ഞതും കൊണ്ട് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *